Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Budget Session

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി, രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​യി. അ​ന്ത​രി​ച്ച മു​ൻ അം​ഗ​ങ്ങ​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടാണ് ലോക്‌സ​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചത്. അ​ന്ത​രി​ച്ച എം​പി​മാ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ലോ​ക്സ​ഭ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ സ​ഭ വീ​ണ്ടും സ​മ്മേ​ളി​ക്കും.

മേ​ഘാ​ല​യ​യി​ൽ നി​ന്നു​ള്ള സി​റ്റിം​ഗ് എം​പി റി​ക്കി ആ​ൻ​ഡ്രൂ ജെ. ​സിം​ഗ്‌​കോ​ൺ, മു​ൻ എം​പി​മാ​രാ​യ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കു​മാ​രി സു​ശീ​ല തി​രി​യ, ദേ​വി ബ​ക്സ് സിം​ഗ്, പൂ​ർ​ണ്ണ​മാ​സി റാം ​എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ സ​ഭ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​ന്ന് രാ ​ജ്യ​സ​ഭ​യി​ൽ പ്ര​ത്യേ​ക പ്ര​സ്താ​വ​ന ന​ട​ത്തും. ഇ​റാ​ൻ-​അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ​യും എ​ണ്ണ​വി​ല​യെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ൽ​കും. സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യ്ക്കെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം ഇ​ന്ന് ലോ​ക്സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നേ​ക്കും. 118 എം​പി​മാ​രാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

 

National

തൊഴിലുറപ്പ്, എസ്ഐആർ വിഷയങ്ങൾ ഉന്നയിക്കാൻ ഇന്ത്യ മുന്നണി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ യു​പി​എ സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി റ​ദ്ദാ​ക്കി​യ​തും എ​സ്ഐ​ആ​ർ വി​ഷ​യ​വും ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​ൻ ഇ​ന്ത്യ മു​ന്ന​ണി യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ധാ​ര​ണ.

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി.​ വേ​ണു​ഗോ​പാ​ൽ, ജ​യ​റാം ര​മേ​ശ്, ഡി​എം​കെ​യു​ടെ ടി.​ആ​ർ. ബാ​ലു, ശി​വ​സേ​ന​യു​ടെ (യു​ബി​ടി) അ​ര​വി​ന്ദ് സാ​വ​ന്ത്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ ജാ​വേ​ദ് അ​ലി ഖാ​ൻ, ആ​ർ​ജെ​ഡി​യു​ടെ പ്രേം​ച​ന്ദ് ഗു​പ്ത, സി​പി​എ​മ്മി​ൽനി​ന്ന് ജോ​ണ്‍ ബ്രി​ട്ടാ​സ്, ആ​ർ​എ​സ്പി​യു​ടെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും ഈ ​വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ന​ട​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല.

National

സാമൂഹിക നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധം; പാർലമെന്‍റിൽ രാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ അഴിമതിരഹിത ഭരണം യാഥാർഥ്യമാക്കിയ കേന്ദ്രസർക്കാരിനെ ദ്രൗപതി മുർമു അഭിനന്ദിച്ചു. കഴിഞ്ഞദിവസം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു.

രാജ്യത്തെ ഏകദേശം 95 കോടി പൗരന്മാർക്ക് ഇപ്പോൾ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും മുർമു പറഞ്ഞു. "തന്‍റെ സർക്കാർ യഥാർഥ സാമൂഹിക നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്," കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും അവർ കൂട്ടിച്ചേർത്തു.

സർക്കാരിന്‍റെ മൂന്നാം ടേമിൽ, ദരിദ്രരെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അഴിമതിയും കുംഭകോണങ്ങളും തടയുന്നതിലും പൊതു ഫണ്ടുകളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിലും സർക്കാർ വിജയിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിനിടെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ പരാമര്‍ശിച്ചപ്പോള്‍ പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. പഴയ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന സേവനങ്ങൾ പരാമർശിച്ചാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

National

വൈദ്യുതി ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ രം​​​ഗ​​​ത്തു വ​​​ൻ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്ന വൈ​​​ദ്യു​​​തി ഭേ​​​ദ​​​ഗ​​​തി ബി​​​ൽ വ​​​രു​​​ന്ന ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ (ഡി​​​സ്കോം) ന​​​ഷ്‌​​​ട​​​ങ്ങ​​​ൾ നി​​​ക​​​ത്താ​​​ൻ ചെ​​​ല​​​വ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന തീ​​​രു​​​വ എ​​​ന്ന ആ​​​ശ​​​യ​​​മു​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ബി​​​ല്ല് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര വൈ​​​ദ്യു​​​തി മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ ലാ​​​ൽ ഖ​​​ട്ട​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. വൈ​​​ദ്യു​​​തിവി​​​ത​​​ര​​​ണ​​​ത്തി​​​ൽ മ​​​ത്സ​​​രം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തും സാ​​​ന്പ​​​ത്തി​​​ക അ​​​ച്ച​​​ട​​​ക്കം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തും പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​യും ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു​​​മാ​​​യ ബി​​​ല്ല് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ വൈ​​​ദ്യു​​​തി​​​ച്ചെ​​​ല​​​വു​​​ക​​​ൾ കു​​​റ​​​യ്ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്.

വൈ​​​ദ്യു​​​തിവി​​​ത​​​ര​​​ണ രം​​​ഗ​​​ത്ത് പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന കു​​​ത്ത​​​കാ​​​വ​​​കാ​​​ശം വൈ​​​ദ്യു​​​തിവി​​​ത​​​ര​​​ണ​​​ത്തി​​​ൽ മ​​​ത്സ​​​രം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ലൂ​​​ടെ ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്ന​​​താ​​​ണ് ബി​​​ല്ലി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​കു​​​ന്ന ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ​​​രി​​​ഷ്കാ​​​രം. ഒ​​​രേ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല ഉ​​​പ​​​യോ​​​ഗി​​​ച്ചു വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ഒ​​​രേ​​​യി​​​ട​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ബി​​​ല്ല് അ​​​വ​​​സ​​​രം തു​​​റ​​​ന്നി​​​ടു​​​ന്നു​​​ണ്ട്. മൊ​​​ബൈ​​​ൽ സിം ​​​കാ​​​ർ​​​ഡു​​​ക​​​ൾ മാ​​​റു​​​ന്ന​​​തു​​​പോ​​​ലെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു മെ​​​ച്ച​​​പ്പെ​​​ട്ട ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും വി​​​ല​​​യും വി​​​ല​​​യി​​​രു​​​ത്തി ത​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​കു​​​ന്ന മാ​​​റ്റം.

കേ​​​ര​​​ളം പോ​​​ലെ കെ​​​എ​​​സ്ഇ​​​ബി എ​​​ന്ന ഏ​​​ക വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ​​​ക്ക​​​ന്പ​​​നി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഒ​​​ന്നി​​​ല​​​ധി​​​കം ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ മാ​​​റ്റം. എ​​​ന്നാ​​​ൽ മ​​​ത്സ​​​രാ​​​ധി​​​ഷ്ഠി​​​ത വി​​​പ​​​ണി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നെ​​​ന്ന പേ​​​രി​​​ൽ പി​​​ൻ​​​വാ​​​തി​​​ൽ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നും ഇ​​​തി​​​ലൂ​​​ടെ പൊ​​​തു​​​മേ​​​ഖ​​​ലാ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ത​​​ക​​​രു​​​മെ​​​ന്നും വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്.

വി​​​ക​​​സി​​​ത​​​രാ​​​ജ്യ​​​ങ്ങ​​​ളേ​​​ക്കാ​​​ൾ വ്യ​​​വ​​​സാ​​​യ വൈ​​​ദ്യു​​​തി തീ​​​രു​​​വ ഇ​​​ന്ത്യ​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ക്ര​​​മേ​​​ണ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ കേ​​​ന്ദ്രം ബി​​​ല്ലി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്. ഉ​​​ത്പാ​​​ദ​​​ന വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ​​​യും റെ​​​യി​​​ൽ​​​വേ​​​യെ​​​യും മെ​​​ട്രോ റെ​​​യി​​​ലി​​​നെ​​​യും അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് കേ​​​ന്ദ്രം ഒ​​​ഴി​​​വാ​​​ക്കും.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​മു​​​ൾ​​​പ്പെ​​​ടെ സ​​​ബ്സി​​​ഡി​​​ക​​​ൾ കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ ന​​​ൽ​​​കാ​​​നു​​​ദ്ദേ​​​ശി​​​ച്ച് സാ​​​മൂ​​​ഹി​​​ക​​​സ​​​മ​​​ത്വം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കു ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ചു​​​മ​​​ത്തു​​​ന്ന​​​തെ​​​ങ്കി​​​ലും ഒ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സ​​​ബ്സി​​​ഡി തു​​​ട​​​രു​​​മെ​​​ന്ന് കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ​​​ബ്സി​​​ഡി​​​ക​​​ളു​​​ടെ ഭാ​​​രം പൂ​​​ർ​​​ണ​​​മാ​​​യും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ൽ ചു​​​മ​​​ത്തു​​​ന്ന​​​താ​​​ണ് ബി​​​ല്ലി​​​ലെ ഈ ​​​വ്യ​​​വ​​​സ്ഥ​​​യെ​​​ന്ന് പ​​​ക്ഷേ വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ട്.

വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക്കാ​​​രു​​​ടെ ന​​​ഷ്‌​​​ട​​​ങ്ങ​​​ൾ നി​​​ക​​​ത്താ​​​ൻ ചെ​​​ല​​​വ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന തീ​​​രു​​​വ എ​​​ന്ന ആ​​​ശ​​​യ​​​വും ബി​​​ല്ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​രു​​​വ​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണ ക​​​മ്മീ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​മു​​​ന്പ് സ്വ​​​മേ​​​ധ​​​യാ തീ​​​രു​​​വ നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ നി​​​യ​​​മം അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

പു​​​തി​​​യ തീ​​​രു​​​വ അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്ന​​​തി​​​നാ​​​ൽ വി​​​ത​​​ര​​​ണ​​​രം​​​ഗ​​​ത്ത് ഓ​​​രോ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലു​​​മു​​​ണ്ടാ​​​കു​​​ന്ന വ​​​ലി​​​യ ന​​​ഷ്‌​​​ട​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് കേ​​​ന്ദ്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

National

പാർലമെന്‍റ് സമ്മേളനം 28 മുതൽ

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം 28 മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 13 വ​​​രെ​​​യും ര​​​ണ്ടാം ഘ​​​ട്ടം മാ​​​ർ​​​ച്ച് ഒ​​​ന്പ​​​തു മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ര​​​ണ്ടു വ​​​രെ​​​യും ന​​​ട​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ഞാ​​​യ​​​റാ​​​ഴ്ച ദി​​​വ​​​സ​​​മാ​​​യ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് രാ​​​വി​​​ലെ 11ന് ​​​കേ​​​ന്ദ്ര ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഇ​​​ത്ത​​​വ​​​ണ​​​യു​​​ണ്ട്. ഇ​​​ക്കാ​​​ര്യം ദീ​​​പി​​​ക ഇ​​​ന്ന​​​ലെ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​രു​​​ന്നു.

പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ചേ​​​ർ​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ രാ​​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി​​​യാ​​​ണ് (സി​​​സി​​​പി​​​എ) പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നും ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നും തീ​​​യ​​​തി​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യോ​​​ടെ രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യാ​​​കും പി​​​ന്നീ​​​ട് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​കൂ​​​ട്ടു​​​ക.

ലോ​​​ക്സ​​​ഭ​​​യു​​​ടെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് രാ​​​ഷ്‌​​ട്ര​​​പ​​​തി ദ്രൗ​​​പ​​​തി മു​​​ർ​​​മു​​​വി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തോ​​​ടെ​​​യാ​​​കും 28ന് ​​​തുടക്കമാകുക. മൂ​​​ന്നാം ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം കൂ​​​ടി​​​യാ​​​കും ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ഷ്‌​​ട്ര​​​പ​​​തി ന​​​ട​​​ത്തു​​​ക. രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി​​​യു​​​ടെ അ​​​വ​​​ലോ​​​ക​​​ന​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട് തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​മാ​​​യ 29ന് ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വ​​​യ്ക്കും.

അ​​​വ​​​ധി ദി​​​വ​​​സ​​​മാ​​​ണെ​​​ങ്കി​​​ലും 2017 മു​​​ത​​​ലു​​​ള്ള കീ​​​ഴ്‌വഴക്കം പാ​​​ലി​​​ച്ച് ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ 2026-27 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പൊ​​​തു​​​ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മു​​​ന്പോ, പി​​​ന്നീ​​​ടോ ഞാ​​​യാ​​​റാ​​​ഴ്ച ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. മു​​​ന്പു മൂ​​​ന്നു ത​​​വ​​​ണ കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റ് ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ധ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഒ​​​ന്പ​​​താ​​​മ​​​ത്തെ കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റാ​​​കും ഈ ​​​വ​​​ർ​​​ഷം നി​​​ർ​​​മ​​​ല അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. ഒ​​​ന്പ​​​തു ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പി. ​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡി​​​നൊ​​​പ്പ​​​മാ​​​കു​​​മി​​​ത്. പ​​​ത്തു ബ​​​ജ​​​റ്റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച മൊ​​​റാ​​​ർ​​​ജി ദേ​​​ശാ​​​യി​​​യു​​​ടെ പേ​​​രി​​​ലാ​​​ണു റി​​​ക്കാ​​​ർ​​​ഡ്. പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി എ​​​ട്ടു ത​​​വ​​​ണ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up